മില്‍മ റിച്ച് പാല് വിപണിയിലിറക്കി
തിരുവനന്തപുരം: പോഷക സമ്പുഷ്ടമായ ഹോമോജനൈസ്ഡ് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍മ റിച്ച് പാല് വിപണിയിലിറക്കി. മില്‍മയുടെ നാല് പുതിയ ഉല്‍പ്പന്നങ്ങളായ മില്‍ക് – കോക്കനട്ട് കുക്കീസ്, മില്‍മ ഡ്രോപ്സ്, മില്‍മ ബ്ലൂബറി ഐസ്ക്രീം എന്നിവയുടെ വിപണനോദ്ഘാടനം മന്ത്രി അഡ്വ. കെ. രാജു കെ.ടി.ഡി.സി ചെയര്മാന് എം.വിജയകുമാറിന് നല്കി വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേഖല യൂണിയന് ഡയറക്ടര്‍ അയ്യപ്പന് നായര്‍, മില്‍മ മാനേജിംഗ് ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവു ഐ.എഫ്.എസ്, തിരുവനന്തപുരം മേഖലാ യൂണിയന് ചെയര്മാന് കല്ലട രമേശ്, ഡയറക്ടര്‍ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.