ബെവ്കോയുടെ ആവശ്യം ഹൈക്കോടതി തള്ളി

​കൊച്ചി: ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാത്തതിന്‍റെ നഷ്ടം ജീവനക്കാരില്‍നിന്ന് നികത്താനുള്ള ബിവറേജസ് കോര്‍പറേഷന്‍റെ ആവശ്യം ഹൈക്കോടതി തള്ളി.  ഹര്‍ത്താല്‍ ദിനം തു​റ​ക്കാ​ത്ത 38 ഔ​ട്ട് ലെ​റ്റു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വീ​തം ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​മാണ് ഹൈ​ക്കോ​ട​തി​ സ്റ്റേ ചെയ്തത്. ​

കോ​ട്ട​യം ജി​ല്ല​യി​ലെ എ​ട്ട് ചി​ല്ല​റ വി​ല്പ​ന​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉടപെടല്‍. 2018 ഒ​ക്‌​ടോ​ബ​ര്‍ 18ന് ​ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ല്‍ സം​സ്ഥാ​ന​ത്തെ 38 ഓ​ളം വി​ല്പ​ന​ശാ​ല​ക​ള്‍ തു​റ​ന്നി​ല്ല. ഇതേത്തുടര്‍ന്ന് ഈ ദിവസത്തെ നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കാന്‍ ശ്രമിച്ചു. ഇതിനെതിരെയാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അനിഷ്ട സംഭവങ്ങളുണ്ടായ പ്രദേശങ്ങളിലെ ഔട്ട്ലെറ്റുകളാണ് അന്നേ ദിവസം അടഞ്ഞുകിടന്നത്. ആ​ദ്യം 24 മ​ണി​ക്കൂ​റും പി​ന്നീ​ട് 6 മ​ണി​ക്കൂ​റു​മാ​യി ചു​രു​ക്കി​യ ഹ​ര്‍​ത്താ​ലി​ലാണ് ഔ​ട്ട്‌​ലെ​റ്റു​കള്‍ വൈ​കി​ട്ട് തു​റ​ക്കാ​നാ​കാ​തി​രു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ലയില്‍ ആറിടത്തും, കോ​ട്ട​യം 13, പാ​ല​ക്കാ​ട് ഒമ്ബത്, തൃ​ശൂ​ര്‍ എട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് തുറക്കാതിരുന്ന ഔട്ട്ലെറ്റുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

ജീവനക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ഔട്ട്ലെറ്റുകള്‍ അടച്ചിടുകയായിരുന്നു. പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​വും പ്രാ​ദേ​ശി​ക എ​തി​ര്‍​പ്പും കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തതെന്ന് ജീവനക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എ​ന്നാ​ല്‍ വന്‍ വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും വൈ​കി​ട്ട് ആ​റു മു​ത​ല്‍ ഒ​ന്‍​പ​തു​വ​രെ വി​ല്‍​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മ​ദ്യ കു​പ്പി​ക​ളു​ടെ തു​ക ന​ല്‍​ക​ണ​മെ​ന്നും ചൂണ്ടിക്കാട്ടി അധികൃതര്‍ ഈ ഔട്ട്ലെറ്റുകളിലെ ജീവനക്കാര്‍ക്ക് സ​ര്‍​ക്കു​ല​ര്‍ അയയ്ക്കുകയായിരുന്നു.

കോ​ട്ട​യം ത​ല​പ്പാ​റ ഔട്ട്ലെറ്റിലെ ജീ​വ​ന​ക്കാ​ര്‍ 1,87,000 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ മാ​സം 29 ന് ​പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ചി​ങ്ങ​വ​ന​ത്ത് 2,30,000 രൂ​പ​യാ​ണ് 15 ദി​വ​സ​ത്തി​ന​കം അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എന്നാല്‍ ജീവനക്കാര്‍ മുന്‍കൈയെടുത്ത് ഈ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രാഥമിക വാദം കേട്ടശേഷമാണ് ബിവറേജസ് കോര്‍പറേഷന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയത്. കേസില്‍ ഈ മാസം 30ന് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *