വിജയ് പി. നായർക്ക് ജാമ്യം
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച വിവാദ യൂട്യൂബര്‍ വിജയ് പി. നായർ ജയിൽ മോചിതനായി. ജാമ്യം കിട്ടിയതിനെ തുടർന്നാണ് ജയിൽ മോചിതനായത്.
അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലും സൈനീകരെ അധിക്ഷേപിച്ച കേസിലുമാണ് ജാമ്യം. ഇനി മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്കി, ഉപാധികളോടെയാണ് ജാമ്യം. 25000 രൂപയുടെ ആള്‍ജാമ്യവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ആഴ്ച്ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.