നടി പാർവതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്നും രാജിവച്ചു

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും രാജിവച്ച് നടിയും ഡബ്‌ള്യു.സി.സി അംഗവുമായ പാർവതി തിരുവോത്ത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം അറിയിച്ചത്.

‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും ഇതോടെ സംഘടനയിൽ എന്തെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷ താൻ ഉപേക്ഷിക്കുകയാണെന്നും നടി വിശദീകരിക്കുന്നു. ‘സംഘടന തഴഞ്ഞ ഒരു വനിതാ അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാ’വുന്നതല്ല എന്നും പാർവതി ചൂണ്ടിക്കാട്ടുന്നു. ഇടവേള ബാബുവിന്റെ ‘അറപ്പുളവാക്കുന്ന മനോഭാവത്തോടു തനിക്ക് പുച്ഛമാണ്’ ഉള്ളതെന്നും പാർവതി വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *