ബി.ജെ.പി അദ്ധ്യക്ഷ പദവിക്കായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷ പദവിക്കായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതോടെ ഒഴിവുവന്ന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി പറയുന്നത് എന്തായാലും അംഗീകരിക്കും. സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലി തർക്കമില്ല. ശ്രീധരൻ പിള്ളയ്ക്ക് കിട്ടിയത് അംഗീകാരണ്. അത് പണിയല്ല. എൻ.ഡി.എ ശക്തമായി തിരിച്ചുവരുമെന്നും താനും ഒപ്പമുണ്ടാകും. ശ്രീധരൻപിള്ളയെ ഗവർണറാക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യവും കഴിവും കണക്കിലെടുത്താണെന്നും കുമ്മനം വ്യക്തമാക്കി.