വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര തുടരാനാകില്ല: കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര തുടരാനാകില്ലെന്ന നിലപാടുമായി അധികൃതര്‍ രംഗത്ത്. സൗജന്യ യാത്ര നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെഎസ്ആര്‍ടിസിയ്ക്ക് 105 കോടി രൂപയാണ് നഷ്ടം വരുന്നത് എന്നാണ് കണക്ക്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ സഹായമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് കെഎസ്ആര്‍ടിസിയ്ക്ക് ഉള്ളത്. ഈ പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ രീതി അനുസരിച്ച് നാല്പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് സൗജന്യം നല്‍കുന്നത്.