മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ചു സര്‍വ്വകലാശാലകള്‍

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ചു ഗവര്‍ണര്‍ക്ക് സര്‍വകലാശാലകളുടെ റിപ്പോര്‍ട്ട്. എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലില്ല. അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമെന്നും വിശദീകരണം. മാര്‍ക്ക് ദാനവും മൂന്നാം മൂല്യനിര്‍ണയവും വിദ്യാര്‍ഥികളെ സഹായിക്കാനെന്നുമാണു വാദം.

സാങ്കേതിക സർവകലാശാലയിലെ അദാലത്തിൽ മന്ത്രി നേരിട്ടു പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും സാന്നിധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണു സർവകലാശാല അധികൃതർ പറയുന്നത്. വളരെ വിവാദമായിട്ടുള്ള എംജി സർവകലാശാല മാർക്ക് ദാനം ഉൾപ്പെടെ നടന്ന അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദീർഘനേരം പങ്കെടുത്തതു ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. എന്നാൽ അവിടെയും സാന്നിധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും നയപരമായ കാര്യങ്ങളിൽ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നുമാണു റിപ്പോർട്ടിലുള്ളത്.

ധാരാളം കുട്ടികൾ സപ്ലിമെന്ററി പരീക്ഷയിൽ തോൽക്കുകയും ബിടെക് കോഴ്സുകൾ പൂർണമായും സാങ്കേതിക സർവകലാശാലകൾക്കു കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് മാർക്ക് കൂട്ടിയിട്ടു നല്‍കാനുള്ള തീരുമാനമെടുത്തതെന്നാണു സർവകലാശാല നൽകുന്ന വിശദീകരണം. സാങ്കേതിക സർവകലാശാല ഒരു വിദ്യാർഥിയുടെ പേപ്പർ മൂന്നാമതും മൂല്യനിർണയം നടത്താനും മന്ത്രി നേരിട്ടു നൽകിയ നിർദേശമെന്ന് മിനിറ്റ്സിൽ പറയുന്നുണ്ടെങ്കിലും, ഒരു മിടുക്കനായ വിദ്യാർഥിയുടെ ഭാവിയെക്കരുതി എടുത്ത തീരുമാനമെന്നും സാങ്കേതിക സർവകലാശാല വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *