പി.ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് അനധികൃത പണമിടപാട് കേസില്‍ പി.ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയെ സമീപിച്ചു. ഡല്‍ഹി കോടതിയില്‍ ആണ് ഇതു സംബന്ധിച്ച് അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.

കേസില്‍ ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഡല്‍ഹി പ്രത്യേകകോടതി ജഡ്ജ് അജയ്കുമാര്‍ കുന്‍ഹ മുന്‍പാകെ അന്വേഷണ സംഘം ബോധിപ്പിച്ചു. അന്വേഷണ സംഘത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയാണ് കോടതിയില്‍ ഹാജരായത്.
പണമിടപാട് കേസ് പ്രത്യേക കുറ്റമായാണ് അന്വേഷിക്കുന്നത്. കേസില്‍ അറസ്റ്റുചെയ്ത് അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യമുണ്ടെന്നും തുഷാര്‍മേത്ത കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *