തെളിവുകൾ കോടതിയിൽ ഹാജരാക്കൂ: ജലീൽ

തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച്  ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീൽ. തനിക്കെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് തെളിവുകൾ എത്രയും വേഗം കോടതിക്കോ ചാൻസലർക്കോ കൈമാറണമെന്ന് കെ.ടി ജലീൽ പറഞ്ഞു. തെളിവുകൾ കയ്യിൽവച്ചു പുകമറ സൃഷ്ടിക്കുകയല്ല പ്രതിപക്ഷനേതാവ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു

എം.ജി സര്‍വകലാശാലയില്‍ ബിടെക്ക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം നടത്തുന്നതില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലും പേഴ്സനല്‍ സ്റ്റാഫും വഴിവിട്ട് ഇടപെട്ടുവെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. അഴിമതികാണിച്ച മന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *