പാക്കിസ്ഥാന് തിരിച്ചടി; കേസ് നിലനിൽക്കില്ലെന്ന് നിയമ മന്ത്രാലയ സമിതി

ഇസ്‍ലാമബാദ്: കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിനു തിരിച്ചടി. കേസ് നിലനിൽക്കില്ലെന്ന് പാക്ക് നിയമ മന്ത്രാലയ സമിതിയുടെ റിപ്പോർട്ട്.

അതേസമയം കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ വിമർശനങ്ങൾ കൂടുതല്‍ ശക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. കശ്മീരിലെ പ്രതിഷേധങ്ങൾക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന സമീപനങ്ങൾ ആഗോള തലത്തിൽ കൂടുതൽ ഇസ്‍ലാം വിശ്വാസികളെ തീവ്രവാദത്തിലേക്കു നയിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

ആയിരക്കണക്കിനു ജനങ്ങളെ തടവിൽ വയ്ക്കുന്നതിലൂടെ നിങ്ങൾ കൂടുതൽ പേരെ തീവ്രവാദത്തിലേക്കു തള്ളിവിടുകയാണ്. ഇതാണ് ഇന്ത്യയോട് എനിക്കു പറയാനുള്ളത്– മുസഫറാബാദിൽ നടന്ന റാലിയിൽ ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ജനങ്ങൾ ഇന്ത്യയ്ക്കെതിരാകും. ഇന്ത്യയിലെ മുസ്‍ലീം വിഭാഗക്കാരുടെ കാര്യം മാത്രമല്ല, ലോകത്താകെ 1.25 ബില്യൻ ഇസ്‍ലാം വിശ്വാസികളുണ്ട്. അവരെല്ലാം ഇതു കണ്ടുകൊണ്ടിരിക്കുകയാണ്– പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *