ജോയ്സ് ജോര്‍ജിന്‍റെയും ബന്ധുക്കളുടെയും പട്ടയം റദ്ദാക്കി

ഇടുക്കി : കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജിനു തിരിച്ചടി. ജോയ്സ് ജോര്‍ജിന്‍റെയും ബന്ധുക്കളുടെയും പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടര്‍ റദ്ദാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതാണു കാരണം.

ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ ജോയ്സ് ജോർജിനു പലതവണ നോട്ടിസ് നൽകിയിരുന്നെങ്കിലും നേരിട്ട് ഹാജരാകാൻ ജോയ്സ് തയാറായിരുന്നില്ല. ജോയ്സ് ജോർജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ബ്ലോക്ക് നമ്പർ 58ലെ അഞ്ചു തണ്ടപ്പേരുകളാണു റദ്ദു ചെയ്തത്. ഇതോടെ ഇനി വസ്തു കൈമാറ്റം ചെയ്താലും പോക്കുവരവു നടത്തുന്നതിനും കരമടയ്ക്കുന്നതിനും സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *