നൗഷാദ് വധം: മുഖ്യ ആസൂത്രകൻ കാരി ഷാജി പിടിയിൽ
തൃശൂർ: കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകനായ പുന്ന അറക്കൽ ജമാലുദ്ദീനാണ്(കാരി ഷാജി–49) പിടിയിലായത്. പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഏരിയ പ്രസിഡന്റായ ഷാജിയെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.