തുഷാർ വെള്ളാപ്പള്ളിയ്ക്കെതിരായ ചെക്ക് കേസ് തള്ളി

അജ്മാൻ : ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് എതിരായി യുഎഇയിലെ അജ്മാൻ കോടതിയിൽ ഉണ്ടായിരുന്ന ക്രിമിനൽ കേസ് തള്ളി.

വാദിയായ നാസിൽ അബ്ദുല്ല സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന്റെ പാസ്പോർട്ട് തിരിച്ചുനൽകി.

നീതിയുടെ വിജയമെന്നു തുഷാർ പ്രതികരിച്ചു. വലിയ ചതിയിൽനിന്നു രക്ഷപ്പെട്ടു. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എം.എ.യൂസഫലിക്കും നന്ദിയുണ്ട്. നിരപരാധിത്വം തെളിഞ്ഞുവെന്നും തുഷാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *