ജിയോ ഫൈബർ അവതരിച്ചു

മുംബൈ : സൗജന്യ എച്ച്ഡി ടിവി സെറ്റ്, സൗജന്യ വോയ്സ് കോൾ, 100 മെഗാബൈറ്റ് മുതൽ 1 ജിബിപിഎസ് ബ്രോഡ്ബാൻഡ് സ്പീ‍ഡ്. 699 മുതൽ 8,499 രൂപ വരെയുള്ള പദ്ധതികളുമായി മുകേഷ് അംബാനിയുടെ ജിയോ ഫൈബര്‍ അവതരിച്ചു. ഏറ്റവും കുറഞ്ഞ താരിഫിന് ലഭിക്കുക 100 എംബിപിഎസ് സ്പീഡ്‍ മുതലുള്ള ഇന്റർനെറ്റ് സർവീസ് ആയിരിക്കും. എല്ലാ സേവനങ്ങളും ലഭ്യമാകുന്ന താരിഫ് പ്ലാനുകളാണ് അവതരിപ്പിച്ചതിൽ ഭൂരിഭാഗവും.

100 മെഗാബൈറ്റ് മുതൽ 1 ജിബിപിഎസ് ബ്രോഡ്ബാൻഡ് സ്പീ‍ഡുള്ള ഓഫർ‌ മാസം 700 രൂപ സബ്സ്ക്രിപ്ഷൻ ചാർജിൽ ലഭ്യമാണ്. 1600 നഗരങ്ങളിലാണു ജിയോ ഫൈബറുള്ളത്. പദ്ധതി ലോകത്തെ ഏറ്റവും ഉയർന്ന അഞ്ച് ബ്രോ‍‍ഡ്ബാൻ‍ഡ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെയും എത്തിക്കുമെന്നു ജിയോ അവകാശപ്പെട്ടു.

പ്രതിമാസം 699 (ബ്രോണ്‍സ്), 849 (സിൽവർ), 1299 (ഗോൾഡ്), 2499 (ഡയമണ്ട്), 3999 (പ്ലാറ്റിനം), 8499 (ടൈറ്റാനിയം) പ്ലാനുകളാണ് പ്രഖ്യാപിച്ചത്. ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് മൂന്ന്, ആറ്, 12 മാസങ്ങളിലേക്കുള്ള പ്ലാനുകളും ലഭ്യമാണ്. മികച്ച അനുഭവം ലക്ഷ്യമാക്കിയാണ് ജിയോ ഫൈബർ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് റിലയൻസ് ജിയോ ഇൻഫോ കോം ലിമിറ്റ‍‍ഡ് ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.

www.jio.com എന്ന സൈറ്റിലോ മൈജിയോ ആപ് വഴിയോ ആണ് ജിയോ ഫൈബറിനു വേണ്ടി റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ജിയോ പ്രതിനിധികൾ ഉപഭോക്താക്കളെ തേടിയെത്തുമെന്നാണ് കമ്പനി പറയുന്നത്. നിലവിലെ ജിയോ ഫൈബർ ഉപഭോക്താക്കളുടെ സേവനങ്ങളിൽ പുതിയ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നു കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *