ചില ഇടപെടലുകൾ യശസ്സ് ഇല്ലതാക്കി: മുഖ്യമന്ത്രി

കണ്ണൂർ: പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പൊലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സമീപകാലത്തു സാമാന്യബുദ്ധിപോലുമില്ലാതെയുള്ള പൊലീസിന്റെ ചില ഇടപെടലുകൾ സേനയുടെ യശസ്സ് ഇടിച്ചെന്നും ഈ അപചയം എളുപ്പത്തിൽ വിട്ടു പോകില്ലെന്നും  മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സർക്കാർ ജീവനക്കാർക്കു മാന്യമായ ശമ്പളം കിട്ടുന്നുണ്ട്. അതുകൊണ്ട് ജീവിക്കാൻ പഠിക്കണം. കിട്ടുന്നതെല്ലാം പോരട്ടെ എന്നു പറഞ്ഞു ജീവിക്കാൻ ശ്രമിച്ചാൽ സർവീസിൽ പോലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *