‘രണ്ടില’ വേണമെന്നു ജോസ് വിഭാഗം; സ്റ്റിയറിങ് കമ്മിറ്റിയല്ല ചിഹ്നം അനുവദിക്കുന്നതെന്നു ടിക്കാറാം മീണ

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം നൽകുന്നത് സംബന്ധിച്ച് വീണ്ടും തർക്കം. ചിഹ്നം വേണമെന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടു. ചിഹ്നം നൽകാൻ ജനറൽ സെക്രട്ടറിയെ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ കാര്യവും അറിയിച്ചു. എന്നാൽ സ്റ്റിയറിങ് കമ്മിറ്റിയല്ല ചിഹ്നം അനുവദിക്കുന്നതെന്നു ടിക്കാറാം മീണ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനു മാത്രമാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് അധികാരമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന്റെ കത്തുണ്ടെങ്കിലേ രണ്ടില അനുവദിക്കൂവെന്നു രാവിലെ ടിക്കാറാം മീണ നിലപാട് എടുത്തിരുന്നു. കത്തു നൽകിയില്ലെങ്കിൽ ജോസ് ടോം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *