നാസില്‍ അബ്‍ദുല്ല നല്‍കിയ സിവില്‍ കേസ് കോടതി തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ദുബായ്: തനിക്കെതിരെ നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസ് തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.  ചെക്ക് കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നും കേസ് ജയിച്ച് എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂ എന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന വാദം തുഷാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നാസില്‍ അബ്ദുല്ല ദുബായ് കോടതിയില്‍ കഴിഞ്ഞ ദിവസം സിവില്‍ കേസ് നല്‍കിയത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മതിയായ രേഖകളില്ലെന്ന് കാണിച്ച് ഈ കേസ് കോടതി തള്ളുകയായിരുന്നുവെന്ന്  തുഷാര്‍ അറിയിച്ചു. കേസിനെ വര്‍ഗീയമായി വരെ തിരിച്ചുവിടാന്‍ നാസില്‍ ശ്രമിച്ചുവെന്നും തുഷാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *