ജയസാധ്യതയുള്ള സ്ഥാനാർഥിക്കേ രണ്ടില നൽകൂ: പി.ജെ. ജോസഫ്

തൊടുപുഴ : പാലായിൽ പൊതുസ്വീകാര്യനായ സ്ഥാനാർഥി വരണമെന്നു കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. ജയസാധ്യതയുള്ള സ്ഥാനാർഥിയാണെങ്കിൽ മാത്രമേ രണ്ടില ചിഹ്നം നൽകുകയുള്ളൂവെന്നും നേതൃയോഗത്തിനു ശേഷം ജോസഫ് പറഞ്ഞു. ജോസ് വിഭാഗത്തിൽ നിന്നു റോഷി അഗസ്റ്റിനും ജോസഫ് വിഭാഗത്തിൽ നിന്നു മോൻസ് ജോസഫുമാണ് സമിതിയുമായി ചർച്ച നടത്തുന്നത്. സ്ഥാനാർഥി നിർണയം വൈകിയിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയെ ഒടുവിലാണ് തീരുമാനിക്കുന്നതെന്നും പി.ജെ.ജോസഫ് പറഞ്ഞു.

അതേസമയം നിഷ ജോസ് കെ. മാണിയെ സ്ഥാനാർഥിയായി അംഗീകരിക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *