സ്വർണ്ണ വിലയിൽ റെക്കോർഡ് വർധന; ഗ്രാമിന് 3540 രൂപ

കൊച്ചി: സ്വർണ വിലയിൽ റെക്കോർഡ് വർധന. ഗ്രാമിന് 40 രൂപ വർധിച്ച് 3,540 രൂപയായി. പവന് 320 രൂപ ഉയർന്ന് 28,320 രൂപയായി. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔൺസിന് 26 ഡോളർ വർധിച്ചു. 1526 ഡോളറാണ് രാജ്യാന്തര വിപണിയിൽ സ്വർണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉള്ള ഇടിവും സ്വർണവില വർധിക്കുന്നതിന് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *