ഭീകരാക്രമണ ഭീഷണി: കോയമ്പത്തൂരിൽ രണ്ടുപേർ പിടിയിൽ

ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ‌രണ്ടുപേര്‍ കൂടി കോയമ്പത്തൂരില്‍ കസ്റ്റഡിയില്‍. ലഷ്കര്‍ ബന്ധമുള്ളതായി സംശയത്തിന്റെ പേരിൽ പിടിലായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദർ റഹീം ഫോണില്‍ വിളിച്ചിരുന്നവരാണു പിടിയിലായത്. കോയമ്പത്തൂര്‍ സ്വദേശികളാണ് ഇവർ. പൊലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്യല്‍ തുടരുകയാണ്.

ശനിയാഴ്ച വൈകിട്ട് നാലോടെ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് അബ്ദുൾ ഖാദറിനെ പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തത്. രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയ ഇയാളെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *