ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ രീതിയിലല്ലെന്നു വ്യക്തമാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ രീതിയിലല്ലെന്നു വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാക്കളുടെ സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽനിന്നു ന്യൂഡൽഹിയിലേക്കു മടക്കിഅയച്ചതിനു പിന്നാലെയാണു രാഹുൽ നിലപാട് വ്യക്തമാക്കിയത്. കുറച്ചു ദിവസം മുൻപു സന്ദർശനത്തിനായി ജമ്മു കശ്മീർ ഗവർണറാണ് എന്നെ ക്ഷണിച്ചത്. ക്ഷണം ഞാൻ സ്വീകരിച്ചു. എന്നാൽ വിമാനത്താവളത്തിന് അപ്പുറത്തേക്കു കടക്കാൻ ഞങ്ങളെ അനുവദിച്ചില്ല– രാഹുൽ ഗാന്ധി പറഞ്ഞു.

ഞങ്ങളോടൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടു മോശമായി പെരുമാറുകയും മർ‌ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സാഹചര്യം സാധാരണ രീതിയിലല്ലെന്നു വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *