പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഗൂഢാലോചന നടത്തിയത് 5 പേർ

തിരുവനന്തപുരം :  റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മൂന്നു പേരും പുറത്തു നിന്നു ഫോൺ മുഖേന ഉത്തരമെത്തിച്ച രണ്ടു പേരും ചേർന്നു  ഗൂഢാലോചന നടത്തിയാണ് പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു നടത്തിയതെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് 5 പ്രതികൾക്കുമെതിരെ 3 പുതിയ വകുപ്പുകൾ കൂടി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ടു നൽകി.

ഗൂഢാലോചന, വിശ്വാസ വഞ്ചന, ഒരേ ഉദ്ദേശ്യത്തോടെ കുറ്റക്യത്യം ചെയ്യൽ എന്നീ വകുപ്പുകളാണ് പുതുതായി ചേർത്തത്. പരീക്ഷാ സമയത്ത് ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്, രണ്ടാം റാങ്കുകാരൻ പ്രണവ്, 28-ാം റാങ്കുകാരൻ നസീം എന്നിവർക്ക് ഒട്ടേറെ എസ്എംഎസ് ലഭിച്ചെന്നായിരുന്നു പിഎസ്‌സി വിജിലൻസ് കണ്ടെത്തിയത്.ക്രൈംബാഞ്ച് അന്വേഷണത്തിൽ പരീക്ഷാ അട്ടിമറി നടന്നെന്നു സ്ഥിരീകരിക്കുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *