മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയതില്‍ മാപ്പ് അപേക്ഷയുമായി മണിയമ്മ

തിരുവനന്തപുരം:  ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയതില്‍ മാപ്പ് അപേക്ഷയുമായി ചെറുകോൽ സ്വദേശിനി മണിയമ്മ.

അമ്മച്ചി മാപ്പും ആയി വന്നിട്ട് ഉണ്ട് 😁. മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് പറഞ്ഞ് അസഭ്യം പറഞ്ഞ അമ്മച്ചിക്ക് മതിയായി …. അയ്യപ്പനെ ഓർത്ത് മാപ്പാക്കണം എന്ന് അമ്മച്ചി …..

Posted by KL.14 സഖാക്കൾ on Thursday, October 11, 2018

ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്.  ഈ അമ്മയോട് ക്ഷമിക്കണമെന്ന് മണിയമ്മ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവര്‍  ഈ അമ്മയോട് ക്ഷമിക്കണം.

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *