35 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം:  സംസ്ഥാനത്ത്  ട്രെയിന്‍ ഗതാഗതം താറുമാറായി. ഷൊർണൂർ- കോഴിക്കോട് വഴിയുള്ള മുപ്പത്തിയഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ബാലരാമപുരത്തു പുലര്‍ച്ചെ നാലുമണിയോടെ ട്രാക്കിലേയ്ക്കു മണ്ണിടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം– എറണാകുളം– തൃശൂര്‍ പാതയില്‍ കോട്ടയം, ആലപ്പുഴ റൂട്ടുകളില്‍ ഹ്രസ്വദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഷൊര്‍ണൂര്‍ കോഴിക്കോടു പാതയില്‍ നദികളിലെ ജലനിരപ്പുയര്‍ന്നതോടെ പാലങ്ങളെല്ലാം അപകടാവസ്ഥയിലാണ്. പാത സഞ്ചാരയോഗ്യമാകുന്നതു വരെ ഇതുവഴിയുള്ള ദീര്‍ഘദൂര ട്രെയിനുകളെല്ലാം റദ്ദാക്കി. നേത്രാവതി, തിരുവനന്തപുരം -മുബൈ, തിരുവനന്തപുരം – ചെന്നൈ വീക്‌ലി, കോർബ, പുതുച്ചേരി– മംഗളൂരു, കൊച്ചുവേളി– ചണ്ഡിഗഡ്, ഷാലിമാര്‍ എക്സ്പ്രസുകള്‍ റദ്ദാക്കിയവയില്‍പ്പെടുന്നു. വൈകിട്ടത്തെ മലബാര്‍, മാവേലി, മംഗളുരു എക്സ്പ്രസുകളും റദ്ദാക്കി. നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹി കേരള എക്സ്പ്രസ്, കന്യാകുമാരി- ബാംഗ്ലൂർ എക്സ്പ്രസ്, കന്യാകുമാരി- മുംബൈ ജയന്തി ജനത എന്നിവ തിരുനെൽവേലി വഴി തിരിച്ചുവിട്ടു.

മംഗളൂരു– നാഗർകേ‍ാവിൽ, മംഗളൂരു സെൻട്രൽ നാഗർകേ‍ാവിൽ ഏറനാട് എക്സ്പ്രസ്, കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ– കേ‍ായമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, കേ‍ായമ്പത്തൂർ– കണ്ണൂർ പാസഞ്ചർ, കേ‍ാഴിക്കേ‍ാട്– തൃശൂർ ഫാസ്റ്റ് പാസഞ്ചർ, ഷെ‍ാർണൂർ–കേ‍ായമ്പത്തൂർ പാസഞ്ചർ, കേ‍ാഴിക്കേ‍ാട്– ഷെ‍ാർണൂർ പാസഞ്ചർ, പാലക്കാട്ജംക്ഷൻ–എറണാകുളം മെമു, പാലക്കാട് ജംക്ഷൻ–നിലമ്പൂർ പാസഞ്ചർ, പാലക്കാട്–തിരുനെൽവേലി എക്സ്പ്രസ്, തിരുവനന്തപുരം– ചെന്നൈ സെൻട്രൽ എസി എക്സ്പ്രസ്, എറണാകുളം– ചെന്നൈ സെൻട്രൽ വീക്കിലി എക്സ്പ്രസ്, അമൃത് സർ–കെ‍ാച്ചുവേളി വീക്കിലി എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി.

തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് ഏഴിന് പുറപ്പെടും. എറണാകുളത്ത് നിന്ന് (നാഗർകോവിൽ വഴി) ചെന്നൈയ്ക്കു പോകുന്ന സ്പെഷൽ ട്രെയിൻ നാലിന് എറണാകുളത്ത് നിന്നു പുറപ്പെട്ടു. 9.50ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ പാതയില്‍ സ്പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. 1072, 9188293595, 9188292595 എന്നീ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിവരങ്ങള്‍ ലഭിക്കും.

പാലക്കാട് ഡിവിഷനിൽ പാസഞ്ചറും എക്സ്പ്രസും ഉൾപ്പെടെ ഞായറാഴ്ചത്തെ 15 ട്രെയിൻ സർവീസുകൾ റദ്ദാക്കി. മുന്ന് എണ്ണം ഭാഗികമായി സർവീസ് നടത്തും

Leave a Reply

Your email address will not be published. Required fields are marked *