ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് 3 അടി വെള്ളം ഉയർന്നു

ഇടുക്കി: ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. ഇന്നലത്തെ മഴയിൽ ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് 3 അടി വെള്ളം ഉയർന്നു. മലങ്കര, ലോവർ പെരിയാർ, കല്ലാർകുട്ടി, കല്ലാർ, പഴയ മൂന്നാർ ഹെഡ്‍വർക്സ് എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കോഴിക്കോട്ട് കക്കയം ഡാമിന്റെ 2 ഷട്ടർ ഇന്നലെ വൈകിട്ട് തുറന്നു. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം. 5 അടി കൂടി ഉയർന്നാൽ സംഭരണ ശേഷിയായ 2487 അടിയാകും. പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടർ ബുധനാഴ്ച തുറന്നിരുന്നു.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകൾ 5 സെന്റീമീറ്റർ തുറന്നു. മംഗലം ഡാമിന്റെ 6 ഷട്ടറുകളും തുറന്നു. കണ്ണൂർ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ എല്ലാം തുറന്നിട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ 7 ഷട്ടറുകൾ ഇന്നലെ വൈകിട്ടു തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *