കനത്ത മഴ: തിരുവനന്തപുരത്തും കൊല്ലത്തും കൂടി ഇന്ന് അവധി; പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിലെയും പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത് ജില്ലാ കല്കടർമാർ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ തന്നെ 12 ജില്ലകളിലും കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അവധി പ്രഖ്യാപിക്കുകയായിരുന്നു.

കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്​സി പരീക്ഷകള്‍ ഓഗസ്റ്റ് 30-ലേക്കു മാറ്റി. ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീടറിയിക്കുമെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *