നൗഷാദ് കൊലപാതകം; മുഖ്യപ്രതി മുബീനെ റിമാന്‍ഡ് ചെയ്തു

തൃശൂര്‍: നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുബീനെ റിമാന്റഡ് ചെയ്തു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മുബീനെ പൊലീസ് പിടികൂടിയത്.

കേസിലെ പ്രധാന പ്രതികളിലൊരാളായ ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെക്കുറിച്ച് മുബീന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ചാവക്കാട് പ്രദേശത്ത് നിരവധി എസ്ഡിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നൗഷാദായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. എസ് ഡി പി ഐ പ്രവര്‍ത്തകനായ നസീബിനെ നൗഷാദ് നേരത്തെ ആക്രമിച്ചിരുന്നു. ഇതും വൈരാഗ്യത്തിന് കാരണമായി. ഇക്കാരണങ്ങളാലാണ് കൊലപാതകം നടത്തിയതെന്ന് മുബീന്‍ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *