അമ്പൂരി വധം: രാഖിയുടെ വസ്ത്രങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: അമ്പൂരി വധക്കേസിൽ നിർണായക തെളിവായ രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു. ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണു വസ്ത്രങ്ങൾ കണ്ടെത്തിയത്. വസ്ത്രത്തിൽ രക്തക്കറയുണ്ട്. രക്ഷപ്പെടുന്നതിനിടയിൽ വസ്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. രാഖിയുടെ വസ്ത്രങ്ങൾക്കും ഹാന്‍ഡ് ബാഗിനുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ വസ്ത്രങ്ങൾ കണ്ടെത്തിയത്. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുഖ്യപ്രതി അഖിൽ മൊഴി നൽകിയിരുന്നു. അഖിലിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് കയർ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *