മെഡിക്കൽ കൗണ്‍സിൽ ബിൽ: നാളെ മെഡിക്കൽ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കും

തിരുവനന്തപുരം: മെഡിക്കൽ കൗണ്‍സിൽ ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഐഎംഎയും മെഡിക്കൽ വിദ്യാർത്ഥികളും. നാളെ രാജ്യവ്യാപകമായി മെഡിക്കൽ വിദ്യാർത്ഥികൾ പഠിപ്പുമുടക്കും. എല്ലാ മെഡിക്കൽ കോളേജുകളിലെയും വിദ്യാർഥികൾ ഉപവാസം തുടങ്ങി.

അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷക്കുള്ള മാനദണ്ഡമാക്കുന്ന മെഡിക്കൽ കൗണ്‍സിൽ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാർഥി പ്രതിഷേധം. ഐഎംഎയുടെ തുടർ സമരങ്ങൾ ഞായറാഴ്ച ആലുവയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. അതേസമയം രാജ്ഭവനുകൾക്ക് മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *