കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതി‍ജ്ഞ ചെയ്തു

ബെംഗളൂരു ∙ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതി‍ജ്ഞ ചെയ്തു. മന്ത്രിമാരുടെ സത്യപ്രതിജ്‍ഞ തിങ്കളാഴ്ച  വിശ്വാസവോട്ടെടുപ്പിന് ശേഷം നടക്കും.

മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാൻ ബിജെപി തീരുമാനിച്ചത്. 14 മാസങ്ങൾക്ക് മുൻപ് ഇറങ്ങിപ്പോകേണ്ടി വന്ന അതേ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും യെഡിയൂരപ്പ എത്തുമ്പോൾ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *