യുഡിഎഫ് അനീതി കാണിച്ചെന്ന് പിജെ ജോസഫ്

കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് എമ്മില്‍ പുതിയ വിവാദത്തിനു തുടക്കം. ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കിയതിനെതിരെ പി.ജെ ജോസഫ് രംഗത്ത്.
തെരഞ്ഞെടുപ്പില്‍ തെറ്റായ തീരുമാനമാണ് ഉണ്ടായത് എന്നും ജോസ് കെ മാണിയുടെ ഭീഷണിക്ക് കോണ്‍ഗ്രസ്സ് വഴങ്ങിയത് ശരിയായില്ലെന്നും പി ജെ ജോസഫ് ആരോപിച്ചു. കോട്ടയം ജില്ലയില്‍ ശക്തി കൂടുതല്‍ തന്റെ വിഭാഗത്തിനാണെന്നും അത് വരും ദിവസങ്ങളില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിഷയത്തിലുള്ള പ്രധിഷേധം കോണ്‍ഗ്രസ്സ് ,മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും ,മനസ്സാക്ഷിക്ക് നിരക്കാത്ത പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ്സ് കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നുവെന്നും, ഉപതെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലടക്കം ഇതിന്റെ അടിയൊഴുക്കുകള്‍ ഉണ്ടാകു്മെന്നും ജോസഫ് പറഞ്ഞു .

അവശേഷിക്കുന്ന ഒന്നേകാല്‍ വര്‍ഷം കാലാവധി മുഴുവന്‍ ലഭിക്കാനുള്ള അവകാശം തന്റെ വിഭാഗത്തിനുണ്ട്. അത് നിഷേധിച്ചതിനുള്ള പ്രധിഷേധം രേഖപ്പെടുത്തുന്നു.6 മാസം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *