ആമ്പൂരില്‍ യുവതിയെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആമ്പൂരിലെ യുവതിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടിയിട്ടുണ്ടെന്നും ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം യുവതി പീഡനത്തിനിരയായെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുകയുള്ളൂ.

കരസേന ജീവനക്കാരനായ അഖിലിന്റെ വീട്ടുവളപ്പില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാഖിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ഒരു മാസത്തിലേറെ പഴക്കമുള്ളതിനാല്‍ മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഖിലിനെ  പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *