കള്ളനോട്ട് വേട്ട, അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരത്തും കോഴിക്കോട്ടും നിന്നായി 20 ലക്ഷത്തിലേറെ കള്ളനോട്ടുകളും യന്ത്രങ്ങളും പിടിച്ചെടുത്തു. മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. നോട്ട് അടിക്കുന്ന യന്ത്രങ്ങളും കണ്ടെത്തി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കോഴിക്കോട് റെയ്ഡ് നടത്തിയത്.

കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും നടത്തിയ റെയ്ഡില്‍ കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി. ഇവിടെ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *