കർണാടകയിലെ മൂന്നു വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യനാക്കി

ബെംഗളൂരു : കർണാടകയിൽ‌ സർക്കാരിനു പിന്തുണ പിൻവലിച്ച മൂന്നു വിമത എംഎൽഎമാരെ സ്പീക്കർ കെ.ആർ.രമേശ് കുമാർ അയോഗ്യരാക്കി. ഫെബ്രുവരിയിൽ ആരംഭിച്ച വിമതനീക്കങ്ങൾക്കു ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎൽഎ ആർ. ശങ്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്.

വിമതരെ അയോഗ്യരാക്കാൻ കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആർ‌. ശങ്കർ സ്പീക്കറെ അറിയിച്ചിരുന്നു. കോൺഗ്രസിൽ ലയിക്കാമെന്നു കത്തു നൽകിയ ശേഷം ബിജെപി പക്ഷത്തേക്കു പോയ കെപിജെപി എംഎൽഎ ആർ.ശങ്കറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു കത്തു നൽകിയത്.

 

Leave a Reply

Your email address will not be published. Required fields are marked *