യുഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി; രാവിലെ ആറ് മുതൽ ഉച്ച വരെ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറ് മുതൽ ഉച്ച വരെയാണ് ഉപരോധം നടത്തുക. സെക്രട്ടറിയേറ്റിലെ കൻഡോൺമെന്റ് ​ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ​ഗേറ്റുകളിലും ഉപരോധ സമരം നടത്താൻ യുഡിഎഫ് പ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്.

യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോ​ഗികമായ ഉദ്ഘാടനം ചെയ്യും. നേതാക്കൾ എത്തിയതിന് ശേഷം രാവിലെ എട്ട് മണിയോടുകൂടി ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമസംഭവങ്ങളിൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്‍സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേർച്ച അടക്കുമള്ള വിഷയങ്ങളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് ഉപരോധം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *