ജനം ബിജെപിയോടു പൊറുക്കില്ല: കുമാരസ്വാമി

ബെംഗളൂരു:  കഴിഞ്ഞ രണ്ടാഴ്ചയുണ്ടായ കാര്യങ്ങൾ സംസ്ഥാനത്തിനു തന്നെ നാണക്കേടാണെന്നും ജനാധിപത്യത്തെ ഇത്തരത്തിൽ കൊലപ്പെടുത്തിയതിനു ജനം ബിജെപിയോടു പൊറുക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി.

‘‘നിലവിലെ രാഷ്ട്രീയ കുതന്ത്രങ്ങൾ കണ്ടു മടുത്തു. ജനാധിപത്യത്തെ ഇത്തരത്തിൽ കൊലപ്പെടുത്തിയതിനു ജനം ബിജെപിയോടു പൊറുക്കുമോ? വിമത എംഎൽഎമാരെ അയോഗ്യരാക്കുക തന്നെ ചെയ്യും,’’. അവരുടെ രാഷ്ട്രീയ ഭാവി അതോടെ അവസാനിക്കുമെന്നും കുമാരസ്വാമി മുന്നറിയിപ്പു നൽകി.  പ്രതിപക്ഷത്തു നിന്ന് ആരും ചർച്ചയിൽ പ്രസംഗിക്കാത്ത അപൂർവമായ വിശ്വാസ പ്രമേയ നടപടിയാണ് സഭയിൽ നടന്നതെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *