തമിഴ്‌നാടിന് പുതിയ രണ്ട് ജില്ലകള്‍

ചെന്നൈ : തമിഴ്‌നാടിനു ഇനി പുതിയ രണ്ട് ജില്ലകള്‍. തിരുനെല്‍വേലി, കാഞ്ചീപുരം എന്നീ ജില്ലകള്‍ വിഭജിച്ചു തെങ്കാശി, ചെങ്കല്‍പേട്ട് എന്നീ ജില്ലകളാണു മുഖ്യമന്ത്രി പളനിസ്വാമി പുതിയതായി പ്രഖ്യാപിച്ചത്.

ഭരണനിര്‍വഹണ സൗകര്യാര്‍ത്ഥമാണു പുതിയ ജില്ലകള്‍ എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മന്ത്രിമാരും ജനപ്രതിനിധികളും നേരത്തെ തന്നെ നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതോടു കൂടി തമിഴ്‌നാട്ടില്‍ മൊത്തം 35 ജില്ലകളായി.

പുതിയ ജില്ലകള്‍ക്ക് പുതിയ ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 2011 ലെ സെന്‍സസ് പ്രകാരം തെങ്കാശിയില്‍ 70,545 ചെങ്കല്‍പട്ടില്‍ 62,579 എന്നിങ്ങനെയാണു ജനസംഖ്യ.

Leave a Reply

Your email address will not be published. Required fields are marked *