അറിയിപ്പുകള്‍… വൈദ്യുതി മുടങ്ങും..

വൈദ്യുതി മുടങ്ങും

11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിരുവല്ലം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ജൂലൈ 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, അമ്പലത്തിന്‍കര മേനംകുളം, ബി.പി.സി.എല്‍ എന്നിവിടങ്ങളില്‍ ഇന്ന് (ജൂലൈ 18) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 767/2019)

അദാലത്ത് മാറ്റിവച്ചു

ഓഗസ്റ്റ് ഒന്നിന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ നിശ്ചയിച്ചിരുന്ന വ്യവസായ അദാലത്ത് മാറ്റിവച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
(പി.ആര്‍.പി. 764/2019)

ടെലിവിഷന്‍ ജേര്‍ണലിസത്തിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോള്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധിയില്ല. ഒരുവര്‍ഷമാണ് കോഴ്‌സ് കാലാവധി. പഠനകാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ നല്‍കും. താത്പര്യമുള്ളവര്‍ ksg.keltron.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8137969292, 6238840883.
(പി.ആര്‍.പി. 765/2019)

റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍

മാലിന്യ സംസ്‌കരണത്തില്‍ പുതിയ അധ്യായത്തിനു തുടക്കം കുറിച്ച് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. 27 ലക്ഷം രൂപ ചെലവിട്ട് അതിയന്നൂര്‍, കരുംകുളം, കാഞ്ഞിരംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളും ശുചിത്വ മിഷനുമായി ചേര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ ഹരിതകര്‍മസേനകള്‍ രൂപീകരിച്ച് പ്ലാസ്റ്റിക് മാലിന്യം വീടുകളില്‍ നിന്നും ശേഖരിക്കും.  പ്ലാസ്റ്റിക്കുകള്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററില്‍ ശുചീകരിക്കും.  റോഡ് നിര്‍മാണത്തിന് ആവശ്യമായവ ശേഖരിച്ച ശേഷം ബാക്കിയുള്ളവ മാലിന്യ ശേഖരണത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരളയ്ക്ക് കൈമാറും. ഈ പദ്ധതിയിലൂടെ ബ്ലോക്ക് പരിധിയിലെ പ്രദേശങ്ങളെ മാലിന്യമുക്തമാക്കാന്‍ കഴിയുമെന്ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു പറഞ്ഞു.
(പി.ആര്‍.പി. 766/2019)

Leave a Reply

Your email address will not be published. Required fields are marked *