കൊലപാതക കേസുകളില്‍ പ്രതിയായ ആള്‍ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി

ദില്ലി: ആള്‍ ദൈവം രാംപാലും 27 അനുയായികളും രണ്ട് കൊലപാതക കേസുകളില്‍ കുറ്റക്കാരെന്ന് ഹരിയാന അഡീഷണല്‍ ജില്ലാ സെസഷന്‍സ് കോടതി വിധിച്ചു. ശിക്ഷ ഒക്ടോബര്‍ 16, 17 തീയതികളില്‍ പ്രഖ്യാപിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹിസാറിലെ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതിയിലായിരുന്നു വിധി പറഞ്ഞത്.


2014 നവംബറിലാണ് രാംപാല്‍ പൊലീസ് പിടിയിലാവുന്നത്. ഹിസാറിലെ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു ഇയാള്‍. രാംപാലിന്റെ സത്‌ലോക് ആശ്രമത്തിന് മുന്നില്‍ രണ്ടാഴ്ച നീണ്ടുനിന്ന അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും അനുയായികളും തമ്മിലുണ്ടായ. ഏറ്റുമുട്ടലില്‍ നാല് സ്ത്രീകളും ഒരു കുട്ടിയും മരിക്കുകയും നിരവിധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് രാംപാലിന്റെ ആശ്രമം മീഡിയ കോഡിനേറ്റര്‍ ചന്ദ് രതീ പറഞ്ഞു. ” ഇത് ഞങ്ങളോടുള്ള നീതികേടാണ്. ഞങ്ങള്‍ ഈ വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും” – ചന്ദ് രതീ വ്യക്തമാക്കി. അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഹിസാറിലും സമീപ പ്രദേശങ്ങളിലും സര്‍ക്കാര്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *