ചന്ദ്രയാന്‍ 2; വിക്ഷേപണം മാറ്റിയത് ലോഞ്ച് വെഹിക്കിളിലുണ്ടായ സാങ്കേതിക തകരാര്‍; പുതിയ തീയതി പിന്നീട് അറിയിക്കും

ശ്രീഹരിക്കോട്ട: സാങ്കേതിക തകരാര്‍ മൂലം ചാന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവച്ചത് അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക പിഴവിനെ തുടര്‍ന്ന്. ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍ മാര്‍ക്ക് 3 റോക്കറ്റിനുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയതെന്ന് ഐഎസ്ആര്‍ഒ ട്വിറ്റ് സന്ദേശത്തിലൂടെ അറിയിച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ ശേഷിക്കെയാണ് പിഴവ് കണ്ടെത്തിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ക്രയോജനിക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ജി.എസ്.എല്‍വി മാര്‍ക്ക് 3 ലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റോക്കറ്റില്‍ നിറച്ചിരിക്കുന്ന ക്രയോജനിക് ഇന്ധനം പൂര്‍ണമായും മാറ്റിയ ശേഷമെ പിഴവ് പരിഹരിക്കാന്‍ സാധിക്കൂ. ഇതിന് പത്ത് ദിവസത്തോളം വേണ്ടി വരും. അതിനു ശേഷം വിക്ഷേപണത്തിനുള്ള പുതിയ തീയതി തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 2:51 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും 3,850 കിലോ ഭാരമുള്ള ബഹിരാകാശ പേടകം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് 56:24 മിനിട്ട് ശേഷിക്കെയാണ് സാങ്കേതിക പിഴവ് കണ്ടെത്തിയതും കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചതും. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചെന്ന അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *