യൂണിവേഴ്സിറ്റി കോളജ് മാറ്റി സ്ഥാപിക്കണം: മുരളീധരൻ

കോഴിക്കോട് : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് നഗരത്തിൽനിന്നു മാറ്റി സ്ഥാപിക്കണമെന്നു കെ.മുരളീധരൻ എംപി. ഇപ്പോൾ കോളജ് പ്രവർത്തിക്കുന്ന കെട്ടിടം ചരിത്രമ്യൂസിയമാക്കണം. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1993ൽ കോളജ് കാര്യവട്ടം ക്യാംപസിലേക്കു മാറ്റിയിരുന്നു. എന്നാൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ ഉടൻ 96ൽ കോളജ് വീണ്ടും പഴയ സ്ഥലത്തേക്ക് മാറ്റി.

ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി യൂണിവേഴ്സിറ്റി കോളജ് മാറി. അസഹിഷ്ണുത എന്ന വാക്കിന്റെ അർഥം എസ്എഫ്ഐ എന്നാണ്. വിദ്യാർഥിനി കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതും കോളജിനകത്തെ നെടുങ്കണ്ടം മോഡൽ ഇടിമുറിയുമെല്ലാം ഇതിന്റെ ഉദാഹരണമാണ്. കോളജ് അവിടെ നിന്ന് മാറ്റാത്തിടത്തോളം ഈ സ്ഥിതി തുടരുമെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *