കലാലയങ്ങളില്‍ തുടര്‍ച്ചയായുണ്ടാവുന്ന അക്രമ സംഭവങ്ങളില്‍ ആശങ്ക: സൂസപാക്യം

തിരുവനന്തപുരം: കലാലയങ്ങളില്‍ തുടര്‍ച്ചയായുണ്ടാവുന്ന അക്രമസംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം പറഞ്ഞു. കലാലയങ്ങളിലെ രാഷ്ട്രീയം അതിപ്രസരമാണെന്നും അധികാരം പിടിക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് തയ്യാറാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷ്യം നേടാന്‍ എന്തുമാകാം എന്ന നിലപാടാണ് ചില വിദ്യാര്‍ത്ഥികള്‍ക്കെന്നും അദ്ദേഹം വിമര്‍ശിച്ചു. വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനെയും പോലീസിനെയും കലാലയ രാഷ്ടീയത്തെയും എല്ലാം രൂക്ഷമായി വിമര്‍ശിച്ചാണ് കേരള റീജിയന്‍ ലാറ്റിന്‍ കത്തോലിക് കൗണ്‍സിലിന്റ 34 മത് ജനറല്‍ അസംബ്ലി സമാപിച്ചത്.

കേരളാ പോലീസിലെ മൂന്നാം മുറ കേരളത്തിന് മാനക്കേടാണെന്നും ഇത് നീതികരിക്കാനാവില്ലന്നും സൂസപാക്യം പറഞ്ഞു. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം കുറ്റക്കാരെ കണ്ടെത്താനും ചോദ്യം ചെയ്യാനും ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. സര്‍ക്കാരിന്റെ മദ്യനയം അപലപനീയമാണെന്നും ഈ നയത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *