എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം∙ വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ കുത്തിപരുക്കേൽ‌പ്പിച്ച സംഭവത്തെ തുടർ‌ന്നു യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന സമിതിയുടേതാണ് നടപടി. നിരന്തരമായി കോളജിൽ നടക്കുന്ന തെറ്റായപ്രവണതകളെ ചെറുക്കാന്‍ യൂണിറ്റ് കമ്മിറ്റിക്കു കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ ആറുപേരെ സംഘടനയിൽ നിന്നു പുറത്താക്കുകയും ചെയ്തു. പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി എ.എന്‍. നസീം എന്നിവരടക്കം ആറുപേരെയാണ് പുറത്താക്കിയത്. ക്യാംപസിൽ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇതിന് എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സമിതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *