ഓപ്പറേഷൻ താമര: 107 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി

കൊല്‍ക്കത്ത: ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് . ബിജെപിക്കൊപ്പം ചേരാന്‍ സന്നദ്ധരായ എംഎല്‍എമാരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. അവരുമായി ഞങ്ങള്‍ നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയാണ് – കൊല്‍ക്കത്തയില്‍ മാധ്യമങ്ങളെ കണ്ട മുകുള്‍ റോയ് വ്യക്തമാക്കി.

സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെയുള്ള എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും എന്നാണ് മുകുള്‍ റോയിയുടെ അവകാശവാദം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയഅധ്യക്ഷന്‍ അമിത് ഷായുടെ കീഴില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *