കേരളത്തിനുള്ള നികുതി വിഹിതത്തില്‍ 1190.01 കോടി രൂപയുടെ വര്‍ദ്ധന

തിരുവനന്തപുരം: ബജറ്റില്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയാണ് നികുതി വിഹിതത്തില്‍ കേരളത്തിന് ലഭിച്ചത്. തേയില, കോഫി ബോര്‍ഡ്, റബ്ബര്‍ ഉള്‍പ്പടെയുള്ളവയ്ക്കും കേരളത്തിന് അധിക തുക വകയിരുത്തിയിട്ടുണ്ട്.

20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹതമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 19,038.17 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയാണ് നികുതി വിഹിതത്തില്‍ ഇത്തവണ കേരളത്തിന് ലഭിച്ചത്. എക്‌സൈസ് നികുതിയായ 1103 കോടി രൂപയും, കസ്റ്റംസ് നികുതിയായി 1456 കോടി രൂപയും, ആദായനികുതിയായി 5268.67 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ 5508.49 കോടി രൂപയും, കോര്‍പ്പറേറ്റ് നികുതിയായി 6892.17 കോടി രൂപയും കേന്ദ്രം കേരളത്തിന് നല്‍കും.

തേയില ബോര്‍ഡിനായി 150 കോടി രൂപയും കോഫി ബോര്‍ഡിന് 120 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. റബറിന് 170 കോടി, സുഗന്ധവിള ഗവേഷണകേന്ദ്രത്തിന് 120 കോടി, കശുവണ്ടി ബോര്‍ഡിന് 1 കോടി, സമുദ്രോല്‍പ്പന്ന കയറ്റുമതി ബോര്‍ഡ് 90 കോടി, ഫിഷറീസ് ബോര്‍ഡ് 249.61 കോടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 46.7 കോടി എന്നിങ്ങനെയാണ് കോരളത്തിലെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുക.

Leave a Reply

Your email address will not be published. Required fields are marked *