സാമ്പത്തിക സർവേ പാർലമെന്റിൽ: ജിഡിപി 7% ആയി ഉയർത്തും; ഇന്ധനവില കുറയും

ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റിനു മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയ്ക്കു മുന്നില്‍ വച്ചു. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ 12 മാസത്തെ സാമ്പത്തികനില പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ അവലോകനമാണ് സർവേയിൽ ഉണ്ടായിരിക്കുക.

2019 – 20 സാമ്പത്തികവർഷം ഏഴു ശതമാനം സാമ്പത്തിക വളർച്ചയാണു ലക്ഷ്യമിടുന്നതെന്ന് സർവേ. 2025ൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യൻ ആകണമെങ്കിൽ ജിഡിപി എട്ടു ശതമാനമാകണം. പൊതുധനകമ്മി: 2018ൽ 6.4 ശതമാനമായിരുന്നത് 2019ൽ 5.8 ശതമാനമായി കുറഞ്ഞു. ഇന്ധനവിലയിൽ കുറവ് വരുമെന്ന് പ്രതീക്ഷ.വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വകാര്യ നിക്ഷേപങ്ങൾ വർധിപ്പിച്ച് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ മുൻതൂക്കം നൽകും. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ഉണ്ടായേക്കും. രാജ്യാന്തര വളർച്ചയിലെ മാന്ദ്യവും വാണിജ്യമേഖലയിലെ പ്രശ്നങ്ങളും കയറ്റുമതിയെ ബാധിച്ചേക്കും. വളർച്ചയിലെ മെല്ലപ്പോക്ക്, ജിഎസ്ടി, കാർഷിക പദ്ധതികൾ എന്നിവ സാമ്പത്തിക രംഗത്തിന് വെല്ലുവിളിയുയർത്താൻ സാധ്യത

Leave a Reply

Your email address will not be published. Required fields are marked *