രാഹുലിന്റെ രാജി എ.ഐ.സി.സി അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാഹുലിന്റെ രാജി എ.ഐ.സി.സി അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ്. പ്രവർത്തക സമിതി അംഗീകരിക്കുന്നതുവരെ അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷനായി തുടരുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. മോത്തിലാൽ വോറ താത്കാലിക അദ്ധ്യക്ഷനാകുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പാർട്ടി വ്യക്തമാക്കി.

ഇടക്കാല അദ്ധ്യക്ഷനായി തന്നെ നിയമിച്ചതായി യാതൊരു അറിവുമില്ലെന്ന് മോത്തിലാൽ വോറയും അഭിപ്രായപ്പെട്ടതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകട്ടോടെയാണ് തന്റെ രാജിക്കാര്യം രാഹുൽഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. നാലുപേജുള്ള രാജിക്കത്ത് പുറത്തുവിട്ടതിന് പിന്നാലെ എ.ഐ.സി.സി അദ്ധ്യക്ഷൻ എന്ന ബയോയും ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അദ്ദേഹം ഒഴിവാക്കി. പകരം, കോൺഗ്രസ് അംഗമെന്നും പാർലമെന്റ് അംഗമെന്നും ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *