ഉയർന്ന തിരമാലയ്ക്കും ശക്തമായ മഴയ്ക്കും സാധ്യ

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ ഒന്ന് രാത്രി ‌11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.

ജൂലൈ ഒന്നു മുതൽ രണ്ടു വരെ മധ്യ- പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും തെക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും വടക്ക് ബംഗാൾ ഉൾക്കടലിലും ജാഗ്രത വേണം. ജൂലൈ നാലു വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും ,അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും ജാഗ്രത പാലിക്കണം.

തെക്ക് പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണു നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *