വനിതാ തടവുചാട്ടം: ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു; 2 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഒ വി വല്ലിയെ സസ്പെന്‍ഡ് ചെയ്തു.  വനിതാ തടവുകാർ മതിൽ ചാടി രക്ഷപ്പെട്ടതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമെ രണ്ട്  താൽക്കാലിക വാർഡൻമാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും ശില്‍പ്പയും സന്ധ്യയും ജയിൽ ചാടിയത്. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരേയും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *