കണ്ടെയ്നറിനു പിന്നിൽ വാൻ ഇടിച്ച് അഞ്ച് മരണം

പാലക്കാട് : വാളയാർ പതിനാലാം കല്ലിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പുറകിലേക്ക് മിനി വാൻ ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. വാൻ ഡ്രൈവർ, ഒരു സ്ത്രീ, മൂന്നു കുട്ടികൾ എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂരിലേക്ക് പോകുന്ന വഴി ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ വാൻ ഇടിക്കുകയായിരുന്നു. അമിത വേഗമാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *